എ.ഐ.സി.സി സെക്രട്ടറി ആയി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.ശ്രീനിവാസന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ.ഐ.സി.സി സെക്രട്ടറി ആയി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.ശ്രീനിവാസന്‍

തിരുവനന്തപുരം: എ.ഐ.സി.സി സെക്രട്ടറി ആയി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.ശ്രീനിവാസന്‍ രംഗത്തെത്തി. കെ.ശ്രീനിവാസനെ എ.ഐ.സി.സി സെക്രട്ടറി ആക്കിയ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു. പിന്‍വാതില്‍ നിയമനമാണ്‌ കെ.ശ്രീനിവാസന്റേതെന്നും ഇത് താന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടെണ്ടെന്നുമായിരുന്നു വി.എം സുധീരന്‍ പറഞ്ഞിരുന്നു.

എ.ഐ.സി.സി പ്രസിഡന്റ് ആരാകണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റാണ്‌. ആ തീരുമാനത്തെ മാനിക്കുകയാണ് വേണ്ടതെന്നും കെ.ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പിടിവലി നടത്തിയിട്ടില്ല. യുവാക്കളും പുതുമുഖങ്ങളും നേതൃസ്ഥാനത്തേക്ക് വരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും കെ.ശ്രീനിവാസന്‍ പറഞ്ഞു. 

ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞതെന്ന് വിഎം സുധീരന്‍ പറഞ്ഞിരുന്നു. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത് എന്നും സുധീരന്‍ പറഞ്ഞു. 

ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട് എന്നും സുധീരന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


LATEST NEWS