സിംഹവാലൻ കുരങ്ങിൻറെ അവസ്ഥയിലായി സി. പി. എം എന്നാലും തള്ളിന് ഒരു കുറവുമില്ല; കെ. സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിംഹവാലൻ കുരങ്ങിൻറെ അവസ്ഥയിലായി സി. പി. എം എന്നാലും തള്ളിന് ഒരു കുറവുമില്ല; കെ. സുരേന്ദ്രന്‍

കണ്ണൂര്‍: കർണ്ണാടക തെരഞ്ഞെടുപ്പ് റിസള്‍ട്ടില്‍ സിപിഎമ്മിനെ പരിഹസിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. നോട്ടക്ക് ഒരു ലക്ഷത്തി എഴുപത്താറായിരത്തി എണ്ണൂറ്റി ഇരുപത്തെട്ട് വോട്ട് കിട്ടിയപ്പോൾ നമ്മുടെ സി. പി. എമ്മിനു കിട്ടിയത് 49700 വോട്ടുമാത്രമാണ് ലഭിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേരളത്തിൽ ബി. ജെ. പിക്ക് ഒരു മണ്ഡലത്തിൽ മാത്രം അറുപതിനായിരത്തിലേറെ വോട്ടുകിട്ടിയിട്ടുണ്ട്. എന്നാലും ചാനലിൽ വന്നിരുന്ന് ബി. ജെ. പിക്കും മോദിക്കുമെതിരെ ഗിരിപ്രഭാഷണം നടത്താൻ നേതാക്കൾക്ക് ഒരു ജാള്യതയുമില്ല താനും. മുഖ്യമന്ത്രി പറയുന്നത് പ്രതീക്ഷിച്ച ഫലമല്ല പോലും പുറത്തുവന്നതെന്നാണ്. 

പറഞ്ഞു പറഞ്ഞു സിംഹവാലൻ കുരങ്ങിൻറെ അവസ്ഥയിലായി സി. പി. എം. എന്നാലും തള്ളിന് ഒരു കുറവുമില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവിടെയും കഥ കഴിയും. ഇനിയിപ്പോ കുമാരസ്വാമിയും കോൺഗ്രസ്സും കൂടിയുണ്ടാക്കാൻ പോകുന്ന അവിഹിത കൂട്ടുകെട്ടിൻറെ പിന്നിലും തങ്ങളുടെ ബുദ്ധിയാണെന്നും പറഞ്ഞുവരും സൈബർ സഖാക്കൾ. വെറും എട്ടുകാലി മമ്മൂഞ്ഞുകൾ എന്നും സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.