ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും പാവങ്ങൾക്ക് നല്‍കാന്‍ എന്തുകൊണ്ടാണിത്ര വൈകുന്നതെന്ന് കെ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും പാവങ്ങൾക്ക് നല്‍കാന്‍ എന്തുകൊണ്ടാണിത്ര വൈകുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും പാവങ്ങൾക്ക് നല്‍കാന്‍ എന്തുകൊണ്ടാണിത്ര വൈകുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പതിനായിരം രൂപ കിട്ടാൻ ഇനിയും എത്രദിവസം പാവങ്ങൾ കാത്തിരിക്കണമെന്നും അദ്ദേഹം ചോദിച്ചു.

പതിനായിരം രൂപ എന്നുപറയുന്നത് SDRF ഉം CMDRF ഉം ചേർന്നാണ് നൽകുന്നത്. SDRF ന് 75 ശതമാനം തുകയും കേന്ദ്രമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും എന്തുകൊണ്ടാണിത് വൈകുന്നത്? മുഖ്യമന്ത്രി അമേരിക്കയിലേക്കും മന്ത്രിമാരെല്ലാവരും പണം പിരിക്കാൻ വിദേശത്തേക്കും പോവുകയാണെന്നു കേട്ടു. ദുരന്തബാധിതർ വീട്ടിലേക്ക് ചെന്നു കയറുമ്പോൾ കിട്ടേണ്ട സഹായമായിട്ടാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. കേന്ദ്രം അനുവദിച്ച പണമൊക്കെ വേഗത്തിൽ തന്നെ കേരളത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എവിടെയോ എങ്ങനെയോ മെല്ലെപ്പോക്ക്‌ തുടങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നടക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS