അയ്യപ്പസേവാസംഘത്തിൻറെ ഭാരവാഹിത്വം കോൺഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് കെ. സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയ്യപ്പസേവാസംഘത്തിൻറെ ഭാരവാഹിത്വം കോൺഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് കെ. സുരേന്ദ്രന്‍

കണ്ണൂര്‍: അയ്യപ്പസേവാസംഘത്തിൻറെ ഭാരവാഹിത്വവുമൊക്കെ ഒരു കോൺഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പരാജയത്തിൻറെ പ്രധാന കാരണം പുറത്തുപറയാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും നാട്ടുകാർക്ക് അതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട് എന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഡി.വിജയകുമാറിനോടുള്ള ചോദ്യങ്ങള്‍ പോലെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോൾ ബോധ്യമായില്ലേ. യു. ഡി. എഫ് അനുകൂല ബൂത്തുകളിലെ വോട്ടൊക്കെ കൃത്യമായി പരിശോധിച്ചില്ലേ. ആരൊക്കെയാണ് കൂടുവിട്ടു കൂടുമാറിയതെന്നും മനസ്സിലായല്ലോ. ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച് അയ്യപ്പനെയൊക്കെ വിട്ട് ഒരു മതേതരനാവാൻ നോക്ക് എന്നും സുരേന്ദ്രന്‍ വിജയകുമാറിനോട് ആവശ്യപ്പെട്ടു. 

കെ. മുരളീധരൻ വട്ടിയൂർക്കാവിലായതുകൊണ്ട് രക്ഷപ്പെട്ടു. മലബാറിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻറെ ഗതി കണ്ടില്ലേ. പാല വീണ ചെകുത്താനെപ്പോലെ തെക്കുവടക്ക് നടക്കുന്നത്. രമേശൻ നായർക്കും വരാൻ പോകുന്ന ഗതി ഇതു തന്നെ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു.