ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക്​ സ്വാഗതം ചെയ്യുന്നു; കാനം രാ​ജേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക്​ സ്വാഗതം ചെയ്യുന്നു; കാനം രാ​ജേന്ദ്രന്‍

തിരുവനന്തപുരം: ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്ന്​ സി.പി.​ഐ സംസ്ഥാന സെക്രട്ടറി കാനം രാ​ജേന്ദ്രന്‍. രാജ്യം ഭരിക്കുന്ന വര്‍ഗീയ ശക്​തികളെ നേരിടാന്‍ മതേതര ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച്‌​ നില്‍ക്കണമെന്നും ജെ.ഡി.യു ഉള്‍പ്പടെ പാര്‍ട്ടികള്‍ ഇടതുമുന്നണിയിലേക്ക് വരണമെന്നും കാനം പറഞ്ഞു. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് വരാനുള്ള ജെഡിയു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

മാണിയുടെ കാര്യത്തില്‍ സി.പി.​ഐ നേരത്തെ തന്നെ നിലപാട്​ വ്യക്​തമാക്കിയിട്ടുണ്ടെന്ന്​ കാനം പറഞ്ഞു. മുന്നണി വിപുലീകരണത്തെ സംബന്ധിച്ച്‌​ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എന്നാല്‍, മുന്നണി വിട്ടവര്‍ക്ക്​ തിരിച്ചെത്താമെന്ന്​ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


LATEST NEWS