അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ നിലപാട് തള്ളി കാനം രാജേന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ നിലപാട് തള്ളി കാനം രാജേന്ദ്രൻ

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ പ്രസ്താവന തളളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രസ്താവന അനവസരത്തിലുളളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെയും നിലപാട് വ്യത്യസ്തമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അഭിമന്യൂവിന്റെ കൊലപാതകത്തിന് പിന്നിലുളള തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുന്ന പശ്ചാത്തലത്തില്‍ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നതാണെന്നും കാനം വിമര്‍ശിച്ചു. എസ്‌എഫ്‌ഐ അനുവദിക്കുന്നില്ലെന്ന് പി രാജു വിമര്‍ശിച്ചിരുന്നു. 

എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും സംഘടനയ്ക്ക് ശക്തിയുള്ള സ്ഥലത്ത് മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നത് ജനാധിപത്യവിരുദ്ധമാണെന്നും പി.രാജു പറഞ്ഞു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ വിമര്‍ശനം.