നിലപാട് മയപ്പെടുത്തി പി.ജെ.ജോസഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിലപാട് മയപ്പെടുത്തി പി.ജെ.ജോസഫ്

               കോട്ടയം∙ ചെയര്‍മാന്‍ മരിച്ചാല്‍ പകരം മകനല്ല സ്ഥാനമെന്ന് പി.ജെ.ജോസഫിന്റെ പ്രസ്താവനയോടെ ഭിന്നത അതിരൂക്ഷമായ കേരള കോണ്‍ഗ്രസില്‍ സമവായത്തിന് സാധ്യത തെളിയുന്നു. ജോസഫ് നിലപാട് മയപ്പെടുത്തിയതോടെ സമാവായ ചര്‍ച്ചയ്ക്കു തയാറാണെന്നു ജോസ് കെ. മാണി വിഭാഗം അറിയിച്ചു. പ്രശ്നം പരിഹരിക്കണമെന്നും പരസ്യപ്രസ്താവന ഒഴിവാക്കണമെന്നുമുള്ള നിലപാടുമായി സി.എഫ്. തോമസും രംഗത്തെത്തി 
            കെ.എം. മാണിയെയും ജോസ് കെ മാണിയെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്യേശിച്ചിട്ടില്ലെന്നു ജോസഫ് വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയോഗമോ ഹൈപവർ കമ്മിറ്റിയോ വിളിച്ചു ചേർക്കാൻ തയാറാണ്. ഇതിൽ സമവായമായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കും. മീറ്റിങ്ങുകളിൽ ജോസ് കെ. മാണി വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും സമവായം ആഗ്രഹിക്കുന്നുണ്ടെന്നും ജോസഫ് വ്യക്തമാക്കി. 
                 ഇന്നലെ കോട്ടയത്ത്‌ സമവായ യോഗം വിളിച്ചിട്ടില്ലെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ കെ.എം. മാണിക്കെതിരെ ജോസഫ് പരാമര്‍ശം നടത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് സി.എഫ്. തോമസ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും സിഎഫ് തോമസ് ആവശ്യപ്പെട്ടു. 
                             താഴെത്തട്ടിലെ സമാവായ ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍ ഒടുവില്‍ സംസ്ഥാന കമ്മിറ്റി വിളിക്കുമെന്ന ജോസഫിന്റെ നിലപാട് ജോസ് കെ. മാണി വിഭാഗം സ്വാഗതം ചെയ്തേക്കും. ബദല്‍ സംസ്ഥാനകമ്മറ്റി യോഗം വിളിക്കാനുള്ള നീക്കവും ജോസ് കെ. മാണി വിഭാഗം ഒഴിവാക്കും. 


LATEST NEWS