കേരളത്തില്‍ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി ലോക്‌സഭയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി ലോക്‌സഭയില്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി എംപി പ്രഹ്ലാദ് ജോഷി  ലോക്‌സഭയില്‍. എല്‍ഡിഎഫിന്റെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലേറി പതിനേഴുമാസം തികയുമ്പോള്‍ കേരളത്തില്‍ കൊലചെയ്യപ്പെട്ടത് 17 ബിജെപി പ്രവര്‍ത്തകരാണെന്നും എംപി പറയുന്നു.

ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്ഥാനത്ത് കൊല്ലപ്പെടുന്നുണ്ട്. ഇതില്‍ കൃത്യമായ നടപടി എടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. കോണ്‍ഗ്രസുകാരും കൊല്ലപ്പെടുന്നുണ്ടെങ്കിലും  ഡല്‍ഹിയില്‍ എത്തിയാല്‍ ഇരുവരും കൂട്ടുകാരാണ്. ലോക്‌സഭയില്‍ ബിജെപി എംപി മീനാക്ഷി ലേഖി കേരളത്തില്‍ കൊലചെയ്യപ്പെട്ട ബിജെപി പ്രപര്‍ത്തകരുടെ പേര് വിവരങ്ങള്‍ വായിക്കുകയും ചെയ്തു. 

സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രസംഗിക്കുന്നവര്‍ വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തുന്നവരെ കൊന്നൊടുക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും എംപി പറഞ്ഞു. ഐഎസില്‍ ചേരുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ഈ സംസ്ഥാനത്തുനിന്നാണ്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും കൊലചെയ്യപ്പെടുന്നു. കൊല്ലാനുള്ള ലൈസന്‍സല്ല രാഷ്ട്രീയമെന്നും എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍ പറഞ്ഞു. 


LATEST NEWS