കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും  ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും  ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി

പാലാ: കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും താൻ ഇതുവരെ ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കാൻ മാണി തയാറാകണമെന്ന സുധീരന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ സീറ്റ് വിട്ടുനൽകിയ കോണ്‍ഗ്രസിന്‍റെ തീരുമാനത്തോടെ പാർട്ടിക്ക് നന്ദിയുണ്ട്. ഉദാരമായ സമീപനമാണ് ഇക്കാര്യത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണിയെ രാജ്യസഭാ സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടിയാണ്. കോണ്‍ഗ്രസ് ത്യാഗം സഹിച്ച് നൽകിയ സീറ്റിലേക്ക് പ്രമുഖനായ ഒരാളെ അയയ്ക്കണമെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇഷ്ടമില്ലാതിരുന്നിട്ടും ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് പാർട്ടി നിയോഗിച്ചതെന്നും കെ.എം.മാണി വ്യക്തമാക്കി. 


LATEST NEWS