സി.​പി.​എം ചൈ​ന​യി​ലെ​യോ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തെ​യോ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല; കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.​പി.​എം ചൈ​ന​യി​ലെ​യോ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തെ​യോ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല; കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ സി.​പി.​എം ചൈ​ന​യി​ലെ​യോ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തെ​യോ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന്​ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍. ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യാ​ണ്​ സി.​പി.​എം ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സാ​ര്‍​വ​ദേ​ശീ​യ പ്ര​ശ്​​ന​ങ്ങ​ളി​ല്‍ സോ​ഷ്യ​ലി​സ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ടു​ള്ള ചൈ​ന​യു​ടെ നി​ല​പാ​ടു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

സാ​മ്രാ​ജ്യ​ത്വ പ​ക്ഷ​പാ​തി​ത്വ​മു​ള്ള​വ​രാ​ണ്​ സി.​പി.​എ​മ്മി​നെ ചൈ​ന​യു​ടെ ഏ​ജ​ന്‍​റു​മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക നേ​തൃ​ത്വം ന​ല്‍​കു​ന്ന ചൈ​നീ​സ്​​വി​രു​ദ്ധ അ​ച്യു​ത​ണ്ടി​​ന്‍റെ ഭാ​ഗ​മാ​ണ്​ ഇ​ന്ത്യ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​നം ഉദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി. 

ചൈ​ന​യെ ത​ക​ര്‍​ക്കാ​നാ​ണ്​ അ​മേ​രി​ക്ക ച​തു​ര്‍​രാ​ഷ്​​ട്ര സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത്. വ​ട​ക്ക​ന്‍ കൊ​റി​യ​യെ ത​ക​ര്‍​ക്കാ​ന്‍ അ​മേ​രി​ക്ക ശ്ര​മി​ച്ച​പ്പോ​ള്‍ അ​വ​ര്‍ സൈ​നി​ക​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി. ഹി​ന്ദു​ത്വം എ​ന്ന പേ​രി​ല്‍ കോ​ര്‍​പ​റേ​റ്റ്​​വ​ത്​​ക​ര​ണ​മാ​ണ്​ മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത് എന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍ ആരോപിച്ചു. 
 


LATEST NEWS