മോദിക്കെതിരെ ആരോപണം ഉന്നയിച്ചതെങ്കില്‍ വി.ടി. ബല്‍റാമിനെ കോണ്‍ഗ്രസ് പുറത്താക്കുമായിരുന്നു; കോടിയേരി ബാലകൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദിക്കെതിരെ ആരോപണം ഉന്നയിച്ചതെങ്കില്‍ വി.ടി. ബല്‍റാമിനെ കോണ്‍ഗ്രസ് പുറത്താക്കുമായിരുന്നു; കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ: നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിച്ചതെങ്കില്‍ വി.ടി. ബല്‍റാമിനെ കോണ്‍ഗ്രസ് പുറത്താക്കുമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോശം പരാമര്‍ശം നടത്തിയത് എ.കെ.ജിക്കെതിരെയായത് കൊണ്ട് പട്ടും വളയും നല്‍കി സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കായംകുളത്ത് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

എം.എല്‍.എയെ തിരുത്താനല്ല കോണ്‍ഗ്രസ് ശ്രമിച്ചത്. മുമ്പ് മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചപ്പോള്‍ അദ്ദേഹത്തെ രാഹുല്‍ഗാന്ധി പുറത്താക്കി. എ.കെ.ജിയെപ്പോലെ വിലപ്പെട്ടവരായി സമൂഹം കാണുന്നവരെ സമൂഹമദ്ധ്യത്തില്‍ വിലയിടിച്ചു താഴ്ത്താനാണ് ചില കോണ്‍ഗ്രസുകാരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  കോണ്‍ഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യു.ഡി.എഫ് മാറിയെന്നും കോടിയേരി വ്യക്തമാക്കി.


LATEST NEWS