കെപിസിസി പ്രസിഡന്റ് തീരുമാനം ഒന്‍പതിനു ശേഷമെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെപിസിസി പ്രസിഡന്റ് തീരുമാനം ഒന്‍പതിനു ശേഷമെന്ന് ചെന്നിത്തല

കൊച്ചി കെപിസിസി പ്രസിഡന്റ് തീരുമാനം ഈ മാസം ഒന്‍പതിനു ശേഷം തീരുമാനിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. താനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒന്‍പതിനു സോണിയാ ഗാന്ധിയെ കാണും. അതിനു ശേഷം മാത്രമേ ഈ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു എന്ന് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  ജി. കാര്‍ത്തികേയന്‍, വി.എം.സുധീരന്‍, വി.ഡി.സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


Loading...
LATEST NEWS