വി.എം സുധീരന് എതിരെ ഒളിയമ്ബുമായി ഉമ്മന്‍ചാണ്ടി; പങ്കെടുക്കണമെങ്കില്‍ യോഗം മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വി.എം സുധീരന് എതിരെ ഒളിയമ്ബുമായി ഉമ്മന്‍ചാണ്ടി; പങ്കെടുക്കണമെങ്കില്‍ യോഗം മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിലക്ക് ലംഘിച്ച്‌ പത്രസമ്മേളനം നടത്തിയ വി.എം സുധീരന് എതിരെ ഒളിയമ്ബുമായി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പരസ്യപ്രസ്താവന വിലക്കിയ സ്ഥിതിക്ക് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായ് അദ്ദേഹം പറഞ്ഞു. സുധീരന്റെ പരസ്യ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

രാഷ്ട്രീയകാര്യ സമിതില്‍ പങ്കെടുക്കാതിരുന്നതില്‍ ചില തെറ്റിദ്ധാരണകള്‍ പരന്നുവെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കണമെങ്കില്‍ യോഗം മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ സീറ്റ് വിഷയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന നേതൃത്വത്തിന്റെ  വിലക്ക് നിലനില്‍ക്കെയാണ് സുധീരന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ചു രംഗത്തെത്തിയത്. 

കോണ്‍ഗ്രസിനെ ഗ്രൂപ്പ് മാനേജര്‍മാര്‍ തകര്‍ക്കുകയാണെന്ന് സുധീരന്‍ പറഞ്ഞിരുന്നു. ബാറുകള്‍ പൂട്ടിയത് തന്നോടുള്ള അസൂയ മൂത്തെന്നും സുധീരന്‍ പറഞ്ഞിരുന്നു. തന്‍റെ നിലപാട് പൊതുസമൂഹം സ്വീകരിച്ചപ്പോള്‍ എന്നോടുള്ള കടുത്ത അസൂയമൂലം മുഴുവന്‍ ബാറുകളും പൂട്ടി. വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ കരാറില്‍ അദാനി ഗ്രൂപ്പിന്റ താല്‍പ്പര്യം മാത്രമാണ് സംരക്ഷിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ഇങ്ങനെ ഏകപക്ഷീയമായിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാതെയാണ് തീരുമാനം എടുത്തതന്നെും സുധീരന്‍ ആരോപിച്ചിരുന്നു.