കൂട്ടബലാത്സംഗത്തിരയായ യുവതിക്ക് പിന്തുണയുമായി പിസി ജോര്‍ജ്ജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂട്ടബലാത്സംഗത്തിരയായ യുവതിക്ക് പിന്തുണയുമായി പിസി ജോര്‍ജ്ജ്

കോട്ടയം: തൃശ്ശൂരില്‍ കൂട്ടബലാത്സംഗത്തിരയായ യുവതിക്ക് പിന്തുണയുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. പ്രതികള്‍ക്കെതിരെയും കേസെടുക്കാതെ യുവതിയെ അപമാനിച്ച പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് പിസി ജോര്‍ജ്ജ് നടത്തിയത്. വെടിവെച്ചു കൊല്ലണം ഈ പട്ടികളെയെന്നാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ പിസി ജോര്‍ജ്ജ് പറഞ്ഞത്. ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിന്റെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും. അവര്‍ക്കൊപ്പം ഞാനും ഉണ്ടാകുമെന്ന് പിസി ജോര്‍ജ്ജ് പറയുന്നു. സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പിഎന്‍ ജയന്തന്‍ ജിനേഷ്, ബിനീഷ്, ഷിബു എന്നിവര്‍ തന്നെ ക്രൂരമായി ബലാത്സഗം ചെയ്‌തെന്ന് ആരോപിച്ച് യുവതി രംഗത്ത് വന്നിരുന്നു.

പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു മാനസിമായി തളര്‍ത്തി. വളരെ മോശമായാണ് പല പോലീസുകാരും പെരുമാറിയത്. മൊഴിമാറ്റിക്കാനും കേസില്‍ നിന്ന് പിന്‍മാറാനും പോലീസും സ്വാധീനിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.


Loading...
LATEST NEWS