ബിജെപി ഉയർത്തുന്ന ഏതു വെല്ലുവിള‍ിയെയും നേരിടാൻ കേരളം സജ്ജമാണ്; പിണറായി വിജയൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി ഉയർത്തുന്ന ഏതു വെല്ലുവിള‍ിയെയും നേരിടാൻ കേരളം സജ്ജമാണ്; പിണറായി വിജയൻ

ആലപ്പുഴ: ബിജെപി ഉയർത്തുന്ന ഏതു വെല്ലുവിള‍ിയെയും നേരിടാൻ കേരളം സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയില്‍ പറഞ്ഞു. നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബിജെപിയുടെ നാട്ടില‍ില്ലാത്ത പടയെ അവര്‍ ഇറക്കി. ഈ പടയെ നയിക്കാൻ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നേരിട്ടു വന്നു എന്നും മുഖമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അമിത് ഷാക്ക് അറിയാത്തത് കേരളത്തിന്റെ ഉൾക്കാമ്പ് ആണ്. ആ ഉൾക്കാമ്പിനോടു മുട്ടിനോക്കിയപ്പോഴാണു അത് അത്രവേഗം പൊളിക്കാൻ പറ്റുന്നതല്ലെന്ന് അദ്ദേഹത്തിന് മനസിലായത്. ഈ നാടിനെ കീഴ്പെടുത്തുമെന്നു വെല്ലുവിളിച്ചു പടയോട്ടം നടത്താൻ മുന്നിൽ നിന്ന പടനായകൻ ഒറ്റ രാത്രികൊണ്ടു നാടുവിട്ടു എന്നും പിണറായി പരിഹസിച്ചു. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വീണ്ടും കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരത്ത് ഒക്ടോബർ 17ന് അദ്ദേഹം പങ്കെടുക്കുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ പുറത്തു വിടുന്ന വിവരം.


LATEST NEWS