തോമസ്​ ചാണ്ടിയുടെ വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ ഉചിതമായ തീരുമാനമെടുക്കും; പ്രഫുല്‍ പ​ട്ടേല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ്​ ചാണ്ടിയുടെ വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ ഉചിതമായ തീരുമാനമെടുക്കും; പ്രഫുല്‍ പ​ട്ടേല്‍

കൊച്ചി: തോമസ്​ ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന്​ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പ​ട്ടേല്‍. കേരളത്തി​​ന്‍റെ ചുമതലയുള്ള എന്‍.സി.പി നേതാവുകൂടിയാണ് പ്രഫുല്‍ പ​ട്ടേല്‍. 

തോമസ്​ ചാണ്ടി ഉള്‍പ്പെട്ട കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്​. ഇത്​ വിശദമായി പഠിച്ചശേഷം ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കുമെന്നും പ്രഫുല്‍ പ​ട്ടേല്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധത നിലനിര്‍ത്തണമെന്ന നിലപാടില്‍നിന്ന്​ പാര്‍ട്ടി പിന്നോട്ട്​ പോകില്ല. എന്‍.സി.പി സംസ്​ഥാന നിര്‍വാഹക സമിതി യോഗവും മുഖ്യമന്ത്രി പിണറായി വിജയനുമായും എല്‍.ഡി.എഫ്​ നേതൃത്വവുമായുമുള്ള കൂടിക്കാഴ്​ചകളും വരും ദിവസങ്ങളില്‍ നടക്കുമെന്നും പ്രഫുല്‍ പട്ടേല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.