സര്‍ക്കാരിന് കുട്ടുത്തരവാദിത്തം നഷ്ടമായി; രമേശ്‌ ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍ക്കാരിന് കുട്ടുത്തരവാദിത്തം നഷ്ടമായി; രമേശ്‌ ചെന്നിത്തല

കൊച്ചി: സര്‍ക്കാരിന് കുട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാ്ട്ടില്‍ നടക്കുന്ന വസ്തുതകളാണ് കോടതിയില്‍ പ്രതിഫലിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുക എന്ന് അജണ്ടയാണ്. ഇത് ദൗര്‍ഭാഗ്യകരമാാണ്. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ സര്‍ക്കാരിനെതിരെ കോടതി ഇത്രയേറെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും സ്ഥാനത്തുതുടരുന്ന മുഖ്യമന്ത്രിയുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്ക് രാജിയല്ലാതെ മറ്റുവഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് യോഗത്തില്‍ കൂട്ടായി എല്ലാവരും തോമസ് ചാണ്ടിയെ എതിര്‍ത്തിട്ടും മന്ത്രി അധികാരത്തില്‍ തുടരുന്നത്  പണത്തിന്റെ മഹിമകൊണ്ടാണെന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് ഇപ്പോള്‍ ബോധ്യമായെന്നും തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും  ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 


LATEST NEWS