പതിവ് പോലെ ഇത്തവണയും രമേശ് ചെന്നിത്തലയുടെ പുതുവത്സര ആഘോഷം ആദിവാസി ഊരിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിവ് പോലെ ഇത്തവണയും രമേശ് ചെന്നിത്തലയുടെ പുതുവത്സര ആഘോഷം ആദിവാസി ഊരിൽ

മുൻവർഷങ്ങളിലെ പോലെ ഇത്തവണയും പതിവ് പോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം ആദിവാസികളോടൊപ്പം. ഇത്തവണ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ കുഞ്ചിപ്പാറക്കുടിയിലാണ് രമേശ് ചെന്നിത്തല കുടുംബസമേതം പുതുവര്‍ഷം ചെലവിടുന്നത്. ഇത് ആറാംതവണയാണ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആദിവാസി, പട്ടിക ജാതി കോളനികളില്‍ ചെലവിടുന്നത്.

ജനുവരി ഒന്നിന് രാവിലെ 9 മണിക്ക് പൂയംകുട്ടി ബ്ലാവന കടത്തുകടവില്‍ എത്തുന്ന രമേശ് ചെന്നിത്തലയെയും കുടുംബത്തെയും ആദിവാസികള്‍ പരമ്പരാഗത രീതിയില്‍ സ്വീകരിച്ച് ആദിവാസി ഊരിലെത്തിക്കും. സമീപ ആദിവാസി മേഖലകളായ തലവച്ചുപാറ, വാരിയംകുടി, കല്ലേലിമേട് തുടങ്ങിയിടങ്ങളിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. ദിവസം മുഴുവന്‍ അദ്ദേഹം ആദിവാസികളോടൊപ്പം ചെലവഴിക്കും.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ തുടങ്ങിയ പതിവാണിത്. ആദിവാസികളുടെയും പട്ടിക ജാതിക്കാരുടെയും ഉള്‍പ്പെടെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് വര്‍ഷം തോറും പുതുവര്‍ഷ ദിനത്തില്‍ നടത്തുന്ന ഈ വേറിട്ട ആഘോഷം. 


LATEST NEWS