യുഡിഎഫ് വിടേണ്ട സാഹചര്യമില്ല; കോടിയേരിയുടെ ക്ഷണം അണികളെ തെറ്റിദ്ധരിപ്പിക്കാൻ: എ എ അസീസ്  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യുഡിഎഫ് വിടേണ്ട സാഹചര്യമില്ല; കോടിയേരിയുടെ ക്ഷണം അണികളെ തെറ്റിദ്ധരിപ്പിക്കാൻ: എ എ അസീസ്  

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മറുപടിയുമായി ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് അസീസ് പറഞ്ഞു. കോടിയേരിയുടെ ക്ഷണം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്. കോടിയേരിയുടേത് മൂന്നാംകിട തെരഞ്ഞെടുപ്പ് തന്ത്രമെന്നും അസീസ് ആരോപിച്ചു.

ആർഎസ്‌പി എല്‍ഡിഎഫ് വിട്ടത് പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ അല്ല. മറിച്ച് ഇടത് മുന്നണിയിലെ തിക്താനുഭവങ്ങളാണ് മുന്നണി വിടാന്‍ കാരണമെന്നും  എ.എ അസീസ് പറഞ്ഞു. ആര്‍എസ്പിയുടെ സീറ്റുകള്‍ ക്രമേണ എല്‍ഡിഎഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും അസീസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം, പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. യുഡിഎഫ് വിട്ടുവന്നാൽ ആർഎസ്പിയെ ഉൾക്കൊള്ളാൻ എൽഡിഎഫ് തയാറാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലത്തെ തുടർന്നു കോൺഗ്രസ് മുന്നണി വിടണമെന്ന അഭിപ്രായം ആർഎസ്പിയിൽ ശക്തമാണ്. ഇടത് ഐക്യത്തിന്റെ കൊടി ഉയർത്തണമെന്നു പരസ്യമായി പറയാൻ ചില നേതാക്കൾ തയാറായിട്ടുണ്ട്. ഇവരുടെ ശബ്ദം കേൾക്കാനും യുഡിഎഫ് വിട്ടു പുറത്തുവരാനും തയാറായില്ലെങ്കിൽ ആ പാർട്ടി വലിയ തകർച്ച നേരിടുമെന്നാണയിരുന്നു കോടിയേരി കഴിഞ്ഞ ദിവസം ലേഖനത്തിൽ പറഞ്ഞത് 

എന്നാൽ ഇതിനെ ഖണ്ഡിക്കുന്നതാണ് ആർഎസ്‌പി നേതാവ് അസീസിന്റെ മറുപടി. മനഃപൂർവ്വം മുന്നണിയിൽ ആശയകുഴപ്പുമുണ്ടാക്കി യുഡിഎഫിൽ നിന്നും അകറ്റാനുള്ള നീക്കമായിട്ടാണ് ആർഎസ്‌പി ഇതിനെ കാണുന്നത്.


LATEST NEWS