എസ്എഫ്ഐക്ക് പുതിയ നേതൃത്വം; സംസ്ഥാന പ്രസിഡന്റായി വിനീഷും സെക്രട്ടറിയായി സച്ചിന്‍ ദേവും  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്എഫ്ഐക്ക് പുതിയ നേതൃത്വം; സംസ്ഥാന പ്രസിഡന്റായി വിനീഷും സെക്രട്ടറിയായി സച്ചിന്‍ ദേവും  

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സച്ചിൻദേവിനേയും പ്രസിഡന്‍റായി വിനീഷിനേയും  തെരഞ്ഞെടുത്തു. 19 അംഗ സെക്രട്ടറിയേറ്റിനേയും 83 അംഗ സംസ്ഥാന കമ്മിറ്റിയേയും 33-ാം സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയാണ് സച്ചിന്‍ ദേവ്. വിനീഷ് നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്.

വൈസ് പ്രസിഡന്റുമാരായി ആദര്‍ശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശില്‍പ്പ സുരേന്ദ്രന്‍ (എറണാകുളം), കെ രഹ്‌ന സബീന (മലപ്പുറം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ പി അന്‍വീര്‍ (കണ്ണൂര്‍), ശരത്പ്രസാദ് (തൃശൂര്‍), കെ എം അരുണ്‍ (കോട്ടയം), എസ് അഷിത (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരെഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍: അമ്പിളി (കാസര്‍കോട്), എ പി അന്‍വീര്‍ (കണ്ണൂര്‍), സച്ചിന്‍ദേവ് (കോഴിക്കോട്), സക്കീര്‍ (മലപ്പുറം), ജോബിസണ്‍ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത് പ്രസാദ്  (തൃശൂര്‍) ശില്‍പ്പ സുരേന്ദ്രന്‍ (എറണാകുളം), എം എസ് ശരത് (ഇടുക്കി, കെ എം അരുണ്‍ (കോട്ടയം), വിഷ്ണുഗോപാല്‍ (പത്തനംതിട്ട), എസ് അഷിത (ആലപ്പുഴ), ആദര്‍ശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂര്‍), സംഗീത് (തൃശൂര്‍), ടി പി രഹ്‌ന സബീന (മലപ്പുറം).


LATEST NEWS