സോഷ്യല്‍ മീഡിയയിലെ വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ ചിന്നമ്മ ട്രോളുകള്‍ കാണാം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോഷ്യല്‍ മീഡിയയിലെ വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ ചിന്നമ്മ ട്രോളുകള്‍ കാണാം!

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഒ. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ തമിഴ്, മലയാളം ട്രോളന്‍മാര്‍ ശശികലയ്‌ക്കെതിരെ പൊങ്കാലയിടുകയാണ്.

വിധി വന്ന ശേഷം ശശികലയുടെ അടിമുടി ആക്ഷന്‍സ് ട്രോളന്‍മാര്‍ ശശികലയെ കടന്നാക്രമിക്കാന്‍ പകര്‍ത്തി. ഒപി എസ് പക്ഷത്തിന് ട്രോളന്‍മാര്‍ പൂര്‍ണ്ണ പിന്തുണയാണ് ട്രോളുകളിലൂടെ നല്‍കുന്നത്. 

ശശികല എന്നത് മാറ്റി ഇപ്പോള്‍ ശശി എന്നാണ് ചിന്നമ്മ ശശികലയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടും കല്‍പിച്ച് നടന്നുകയറാന്‍ ഒരുങ്ങിയ ശശികലയ്ക്കാണ് ഇപ്പോള്‍ സുപ്രീം കോടതി പണി കൊടുത്തത്. ഒന്നും രണ്ടുമല്ല നാല് വര്‍ഷം ജയിലും 10 വര്‍ഷം മത്സരിക്കാന്‍ വിലക്കും.


LATEST NEWS