ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സൈ​ന്യ​ത്തെ പൂ​ര്‍​ണ​മാ​യി ഏൽപ്പിച്ചില്ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് ശ്രീധരൻ പിള്ള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സൈ​ന്യ​ത്തെ പൂ​ര്‍​ണ​മാ​യി ഏൽപ്പിച്ചില്ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് ശ്രീധരൻ പിള്ള

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സൈ​ന്യ​ത്തെ പൂ​ര്‍​ണ​മാ​യി ഏ​ല്‍​പ്പി​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സ് ശ്രീ​ധ​ര​ന്‍ പി​ള്ള. പൂ​ര്‍​ണ ക്ര​മീ​ക​ര​ണ​മു​ണ്ടാ​യി​ട്ടും സൈ​ന്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​വാ​ത്ത​തി​ന് പി​ന്നി​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. 

ഇ​തി​ന് മു​മ്പ് സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ളി​ലെ​ല്ലാം സൈ​ന്യ​മാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ശി​പി​ടി​ക്കു​ന്ന​ത് വീ​ഴ്ച​യാ​ണ്. ഇ​നി​യും പ​ട്ടാ​ള​ത്തെ പൂ​ര്‍​ണ​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ചു​മ​ത​ല ഏ​ല്‍​പ്പി​ക്കാ​ത്ത​പ​ക്ഷം കോ​ട​തി​യെ സ​മീ​പി​ക്കും. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തു​മാ​ണ് ര​ക്ഷി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ്. ഇ​തി​ല്‍ രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു.


LATEST NEWS