14 കാരന്‍ റോഡില്‍ ഡാന്‍സ് ചെയ്തു; സൗദി പൊലീസ് അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

14 കാരന്‍ റോഡില്‍ ഡാന്‍സ് ചെയ്തു; സൗദി പൊലീസ് അറസ്റ്റ് ചെയ്തു

പൊതു മര്യാദകള്‍ ലംഘിച്ചു എന്നാരോപിച്ച് 14കാരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തുകയും റോഡില്‍ ഡാന്‍സ് ചെയ്യുകയും ചെയ്ത കുറ്റത്തിനാണ് ഒരു വര്‍ഷത്തിന് ശേഷം പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പയ്യനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അന്ന് ഈ കുട്ടി ഡാന്‍സ് ചെയ്ത് റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. 45 സെക്കന്‍ഡ് വീഡിയോയില്‍ ഗതാഗതം തടസ്സപ്പെട്ടതായും കാണപ്പെട്ടിരുന്നു. എന്നാല്‍ അന്ന് നിയമനടപടി എടുക്കാതിരുന്ന പൊലീസ് എന്തിനാണ് ഇപ്പോള്‍ നടപടിയുമായി എത്തിയതെന്നാണ് പലരും ചോദിക്കുന്നത്. 2016 ജൂലൈയിലാണ് ഈ വീഡിയോ പുറത്ത് വന്നത്. ഇത്ര നാളുകള്‍ക്ക് ശേഷം പൊലീസ് എന്തിനാണ് ഈ കുട്ടിയെ അറസ്റ്റ് ചെയതതെന്ന് മാത്രം പിടിയില്ല. സൗദി അറേബ്യയിലെ നിയമപ്രകാരം കുട്ടികള്‍ തെറ്റ് ചെയ്താലും അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും ജഡ്ജിനും അധികാരികള്‍ക്കും അനുവാദമുണ്ട്.

ഇന്നലെ സൗദി അറേബ്യ ഇറക്കിയ പത്രക്കുറിപ്പില്‍ 14കാരനെ തടവ് ശിക്ഷയ്ക്ക് വിധിക്കുമെന്നും വ്യക്തമാക്കി. കുട്ടി പൊതു സ്ഥലത്ത് മര്യാദ ഇല്ലാതെയാണ് പെരുമാറിയതെന്നും ഗതാഗതം തടസപ്പെടുത്തി എന്നും അതിനാലാണ് ചോദ്യംചെയ്തതെന്നും മെക്കയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയുടെ പേരില്‍ ഔദ്യോഗികമായി കേസ് എടുക്കുമോ എന്ന് മാത്രം ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
 


LATEST NEWS