ടോം വടക്കൻ ബിജെപിയിൽ പോയതിൽ പ്രത്യേക ആശ്ചര്യത്തിന്റെ കാര്യമില്ല: മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടോം വടക്കൻ ബിജെപിയിൽ പോയതിൽ പ്രത്യേക ആശ്ചര്യത്തിന്റെ കാര്യമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ടോം വടക്കൻ ബിജെപിയിൽ പോയതിൽ പ്രത്യേക ആശ്ചര്യത്തിന്റെ കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിൽ വലിയ പുതുമയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ബിജെപി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുത്ത് ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതിൽ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോൺഗ്രസ്സുകാർ തന്നെ പറയുന്ന ഗുജറാത്തിൽ നാലോ അഞ്ചോ പേർ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടർമാർക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവർ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.


LATEST NEWS