വിഎം സുധീരനെതിരെ യു.ഡി.എഫ് യോഗത്തില്‍ കെഎം മാണിയുടെ രൂക്ഷ വിമര്‍ശനം; സുധീരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എംഎം ഹസന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിഎം സുധീരനെതിരെ യു.ഡി.എഫ് യോഗത്തില്‍ കെഎം മാണിയുടെ രൂക്ഷ വിമര്‍ശനം; സുധീരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരേ യു.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി പരസ്യ ഏറ്റുമുട്ടലിലേര്‍പ്പെട്ടതിന്‍റെ പേരിലാണ് വിമര്‍ശനം. അതേസമയം  വി. എം സുധീരന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍റെ അസാനിദ്യത്തിലാണ് കെ.എം മാണിയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ പൊട്ടിത്തെറിച്ച്‌ വി.എം സുധീരനെതിരെ പ്രതികരിച്ചത്.

എന്നാല്‍ വി.എം സുധീരന്‍റെ പ്രസ്താവനകളില്‍ ഉള്ളത് പാര്‍ട്ടി നിലപാടല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വ്യക്തമാക്കി. പാര്‍ട്ടി നിലപാട് താന്‍ പറഞ്ഞിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍ തന്നെ സുധീരന്‍ ഒരു ചാഞ്ചാട്ടക്കാരനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും സുധീരന്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ താന്‍ ഇത് മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും കെ.എം മാണി പറഞ്ഞു.

രാജ്യ സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സുധീരന്‍ വിട്ട് നിന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്നു സുധീരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന വിവരം യുഡിഎഫ് കണ്‍വീനറെ അറിയിച്ചിരുന്നു. അടുത്തമാസം ആദ്യം വീണ്ടും യു.ഡി.എഫ് യോഗം ചേരും. യുഡിഎഫ് യോഗത്തിന് മുമ്പ് കോണ്‍ഗ്രസിന്റെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

 കെ എം മാണിക്ക് രാജ്യസഭാ സിറ്റ് നൽകിയത് യുഡിഎഫിന്‌ ഗുണപരമല്ലെന്നും കോൺഗ്രസ് വലിയ നാശത്തിലേക്കാണ്‌ പോകുന്നതെന്നും വി എം സുധീരൻ നേരത്തെ അറിയിച്ചിരുന്നു. പ്രവർത്തകരും ജനങ്ങളും അംഗീകരിക്കാത്ത തീരുമാനം, മുന്നണിക്ക് പുറത്തുള്ള ഒരു കക്ഷിക്ക് സീറ്റ് നൽകിയത് അപഹാസ്യം. സുതാര്യമല്ലാത്ത തീരുമാനം, എന്നിങ്ങനെയാണ് സുധീരന്‍ പാര്‍ട്ടി നടപടിയെ വിശേഷിപ്പിച്ചത്.


LATEST NEWS