യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് സമാപനം; വന്‍ജനപങ്കാളിത്തമുണ്ടായെന്ന് പി പി തങ്കച്ചൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് സമാപനം; വന്‍ജനപങ്കാളിത്തമുണ്ടായെന്ന് പി പി തങ്കച്ചൻ

യുഡിഎഫിന്റെ രാപകല്‍ സമരത്തിന് ഇന്ന് സമാപനമാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയാണ് യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്നലെ ആരംഭിച്ചത്. 

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലുമായിരുന്നു സമരം. കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെയും ജനങ്ങളെ വഞ്ചിച്ചു കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്യനയത്തിനെതിരെയുമാണു സമരമെന്നു നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കാണ് സമാപനം.

എല്ലാ ജില്ലകളിലും ആവേശത്തോടെയുള്ള വന്‍ജനപങ്കാളിത്തം ഉണ്ടായെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.