ജെഡിയു കേരള ഘടകം നിതീഷ് കുമാറുമായുള്ള ബന്ധം ഉപേക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെഡിയു കേരള ഘടകം നിതീഷ് കുമാറുമായുള്ള ബന്ധം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ജെഡിയു കേരള ഘടകം നിതീഷ് കുമാറുമായുള്ള ബന്ധം ഉപേക്ഷിച്ചു. നിതീഷ് കുമാറിന്റെ ബിജെപിയുമായി കൂട്ടുകൂടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്ന് എംപി വീരേന്ദ്ര കുമാര്‍ എംപി. ഈ തീരുമാനത്തെ തുടര്‍ന്നാണ് കേരളഘടകം നിതീഷ് കുമാറുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന നിതീഷ് കുമാറിന്റെ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ എംപിമാരോട് ആവശ്യപ്പെട്ട വീരേന്ദ്രകുമാര്‍ രാജ്യസഭാ സീറ്റുകള്‍ രാജിവയ്‌ക്കേണ്ടി വന്നാല്‍ അത്തിനും തയ്യാറാണെന്ന് അറിയിച്ചു.

ജെഡിയു മുതിര്‍ന്ന നേതാവ് ശരദ് യാദവുമായി ചര്‍ച്ച നടത്തിയെന്നും തങ്ങളുടെ പ്രതിഷേധ നിലപാട് വ്യക്തമാക്കിയെന്നും ജെഡിയു കേരള ഘടകത്തിന്റെ അധ്യക്ഷന്‍ വ്യക്താക്കി. രാഷ്ട്രീയപരമായി നിതീഷ് കുമാറിന്റെ പരാജയമാണ് ബിജെപി കൂട്ടുകെട്ടെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ജെഡിയു കേരള ഘടകം  ഉടനെ യോഗം ചേരും.


LATEST NEWS