തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ലജ്ജാകരം; വി എം സുധീരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ലജ്ജാകരം; വി എം സുധീരന്‍

കൊച്ചി: തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ലജ്ജാകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഭൂമി കയ്യേറ്റവിവാദത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖയാണ് ഹാജരാകുന്നത്.

ഹൈക്കോടതി ഹര്‍ജി പരിഗണിക്കുമ്ബോള്‍ തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ വിവേക് തന്‍ഖ ഹാജരാകുന്നത് ലജ്ജാകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടത്. മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാംഗമായ വിവേക് തന്‍ഖ കൊച്ചിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. 

കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ വിവേക് തന്‍ഖ ഔചിത്വം കാണിക്കണമായിരുന്നുവെന്നും വി എം സുധീരന്‍ ചൂണ്ടികാട്ടി. അതേസമയം ഇടതുമുന്നണി കൈവിട്ടിട്ടും മന്ത്രിസ്ഥാനം കാക്കാന്‍ എന്‍സിപി കരുനീക്കം ശക്തമാക്കിയിരിക്കുകയാണ്. കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും കോടതിയില്‍ നിന്ന് വ്യക്ത വന്നശേഷമേ മറ്റു തീരുമാനങ്ങള്‍ ഉണ്ടാകുവെന്നും എന്‍സിപി സംസ്ഥാന നേതൃത്വം ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


LATEST NEWS