ബംഗ്ലാദേശില്‍ വോട്ടെടുപ്പ് തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗ്ലാദേശില്‍ വോട്ടെടുപ്പ് തുടങ്ങി

ധാക്കാ : ബംഗ്ലാദേശില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ കനത്ത പൊലീസ് സുരക്ഷയോടെ  ഇന്നു രാവിലെ മുതല്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു.  ആകെയുള്ള 300 മണ്ഡലങ്ങളില്‍ 147 മണ്ഡലങ്ങൡലാണ്  പോളിങ് നടക്കുന്നത്.

ഭരണപക്ഷമായ അവാമി ലീഗിന്റെയും സഖ്യകക്ഷിയായ ജാതീയ പാര്‍ട്ടിയുടെയും പ്രതിനിധികളാണു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരില്‍ അധികവും.  153 മണ്ഡലങ്ങളില്‍ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ സ്ഥാനാര്‍ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിക്കും.

കാവല്‍ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രധാമന്ത്രി ഷെയ്ഖ് ഹസീന്‍ നിരസിച്ചു .ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.തിരഞ്ഞെടുപ്പു മാറ്റിവയ്പ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ദേശവ്യാപകമായി നടത്തിയ സമരത്തില്‍  38 ബൂത്തുകള്‍ക്ക് തീയിട്ടു.


LATEST NEWS