കുവൈത്തിൽ അനധികൃത താമസക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈത്തിൽ അനധികൃത താമസക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

കുവൈത്തിൽ അനധികൃത താമസക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍റെ നിർദേശപ്രകാരം അഹ്മദി ഗവര്‍ണറേറ്റിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 260 പേർ പിടിയിലായി.വിദേശികള്‍ തിങ്ങിപാർക്കുന്ന മഹ്ബൂലയില്‍ നിന്ന് 160 പേരും ദഹ്റില്‍ 100 പേരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

സിവിൽ, ക്രിമിനല്‍ കേസുകളിലെ പ്രതികള്‍, സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, മയക്കുമരുന്ന് വില്‍പനയിലേര്‍പ്പെട്ടവർ, ഇഖാമ കാലാവധി കഴിഞ്ഞവർ,തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പരിശോധനകാമ്പയിൻ്റെ ഭാഗമായി 94 ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ആറ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സർവസന്നാഹങ്ങളുമായത്തെിയ പോലീസ് പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും ഉപരോധിച്ച ശേഷം മിന്നൽ പരിശോധന നടത്തുകയായിരുന്നു.കാല്‍നടക്കാരെയും വാഹനത്തില്‍പോകുന്നവരെയും തടഞ്ഞുനിര്‍ത്തി പരിശോധിച്ച പോലീസ് സംശയമുള്ള കെട്ടിടങ്ങളിലും റെയിഡ് നടത്തി. 

ആദ്യഘട്ടത്തില്‍ നൂറു കണക്കിന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും സൂക്ഷ്മ പരിശോധനക്കൊടുവിൽ കുറ്റവാളികളുടെയും ഇഖാമ തീര്‍ന്നവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ബാക്കിയുള്ളവരെ വിട്ടയച്ചു. പുതിയ ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അധികാരമേറ്റശേഷം നടക്കുന്ന രണ്ടാമത്തെ വ്യാപക റെയ്ഡാണ് ബുധനാഴ്ച നടന്നത്.അനധികൃത താമസക്കാരെ പിടികൂടുന്നതിനായി തിരച്ചിൽ ഊർജിതമാക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.മതിയായ തിരിച്ചറില്‍ രേഖകള്‍ കൈവശം വെക്കാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ ഓര്‍മ്മിപ്പിച്ചു.


 


LATEST NEWS