ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം വീണ്ടും ഉയര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം വീണ്ടും ഉയര്‍ന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം വീണ്ടും ഉയര്‍ന്നു.ഒരു യു എ ഇ ദിര്‍ഹത്തിന് 18 രൂപ 50 പൈസ എന്ന നിലയിലേക്കാണ് വിനിമയത്തില്‍ മാറ്റമുണ്ടായത്. മറ്റ് ഗള്‍ഫ് കറന്‍സികളുടെ നിരക്കിലും ആനുപാതികമായ മാറ്റമുണ്ടായി.ഡിസംബര്‍ മാസം തുടക്കത്തില്‍ കനത്ത തകര്‍ച്ച നേരിട്ട ശേഷം നില മെച്ചപ്പെടുത്തുന്നതിനിടെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയത്.ഒരു യു എസ് ഡോളറിന് 67 രൂപ 84 പൈസ എന്ന രീതിയില്‍ ഡോളറിൻ്റെ മൂല്യം ഉയര്‍ന്നു. വര്‍ഷാന്ത്യവും മാസാന്ത്യവുമായതിനാല്‍ ഡോളറിന് ആഗോളവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഡോളര്‍ ശക്തമാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.അതിനിടെ കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് 1095 കോടി രൂപ പിന്‍വലിച്ചതും രൂപയുടെ മൂല്യത്തിന് തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ മൂല്യം വര്‍ധിച്ചത് നാട്ടിലേക്ക് കൂടുതല്‍ പണമെത്തിക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കുമെങ്കിലും നാട്ടിലെ ചെലവ് വര്‍ധിക്കുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നേട്ടമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാല്‍ രൂപയുടെ മൂല്യം താഴേക്ക് പോകുന്ന പ്രവണത തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്.


LATEST NEWS