ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്

അബുദബി: ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്.ഏറെ സവിശേഷതകള്‍ നിറഞ്ഞ പദ്ധതി, യു.എ.ഇ സര്‍ക്കാറിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്ന് അധികൃതര്‍ അബുദബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.തങ്ങളുടെ അധീനതയിലുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍മാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.സ്വദേശികള്‍ക്ക് മാത്രമല്ല വിദേശികള്‍ക്കും തങ്ങളുടെ ഗാര്‍ഹിക ജീവനക്കാരെ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.നിര്‍ബന്ധിത സ്വഭാവം ഇല്ലാ എന്നതും പദ്ധതിയുടെ മറ്റൊരു മികവാണ്.ആക്‌സ ഗ്രീന്‍ ക്രസന്റ് എന്ന സ്ഥാപനത്തെയാണ് ഇതിനു വേണ്ടി ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തത്.വിശദമായ പരിശോധനയിലൂടെയാണ് കമ്പനിക്ക് ചുമതല കൈമാറാന്‍ തീരുമാനിച്ചതെന്ന് ഡോ. റാശിദ് സുല്‍ത്താന്‍ അല്‍ ഹിദ്ര് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തവണ വ്യവസ്ഥയില്‍ 100 ദിര്‍ഹം പ്രീമിയം നിര്‍ണയിച്ചുള്ളതാണ് ഇന്‍ഷുറന്‍സ് പദ്ധതി.

ഒട്ടേറെ ആനുകൂല്യങ്ങള്‍ പദ്ധതി മുഖേന ഗാര്‍ഹിക ജീവനക്കാര്‍ക്ക് ലഭിക്കും.2017 ദാനധര്‍മ വര്‍ഷമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചതും പദ്ധതിക്ക് പ്രചോദനമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. എല്ലാവര്‍ക്കും ആഹ്‌ളാദം ഉറപ്പാക്കാനും സാമൂഹിക ഉത്തരവാദിത്തം നടപ്പാക്കാനുമുള്ള മറ്റൊരു യത്‌നം കൂടിയാണിത്.നിയമപ്രകാരം ഗാര്‍ഹിക വിസയില്‍ വന്നവര്‍ക്കു മാത്രമായിരിക്കും പദ്ധതിയുടെ. സമൂഹത്തിന് പോസിറ്റീവ് സന്ദേശം നല്‍കാന്‍ പദ്ധതി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചു.സര്‍ക്കാറുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ആക്‌സ ഗ്രീന്‍ ക്രസന്റ് കമ്പനി മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂനി പറഞ്ഞു.പദ്ധതിയുടെ മറ്റു വിവരങ്ങളും നടപടിക്രമങ്ങളും ഉടന്‍ പ്രഖ്യാപിക്കും.
 


Loading...