ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കി

ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം അവസാന നിമിഷം റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു.മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്ന് കമ്പനി വിശദീകരിക്കുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് യാത്രക്കാരുടെ വാദം.ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട വിമാനത്തില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും ബോര്‍ഡിങ് പാസ് നല്‍കിയിരുന്നു.വിമാനം രണ്ട് മണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടൂ എന്നായിരുന്നു ആദ്യം കമ്പനി പറഞ്ഞത്.എന്നാല്‍ രാവിലെ എട്ടു മണിയോടെ വിമാനം റദ്ദാക്കിയ വിവരമാണ് യാത്രക്കാരെ അറിയിച്ചത്.ഇതോടെ യാത്രക്കാര്‍ ക്ഷുഭിതരായി.മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയെന്നാണ് കമ്പനി വാദം.എന്നാല്‍ കമ്പനി പറയുന്നത് ശരിയല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കസ്റ്റമര്‍ കെയര്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ടിക്കറ്റ് തുക മടക്കി വാങ്ങുകയല്ലാതെ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നായിരുന്നു കമ്പനി വിശദീകരണം.പ്രശ്നപരിഹാരം ഉണ്ടാകുന്നതു വരെ മടങ്ങില്ലെന്ന തീരുമാനത്തിലാണ് യാത്രക്കാര്‍.അതിനിടെ പുലര്‍ച്ചെ ഒരു മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനവും മണിക്കൂറുകള്‍ വൈകി.മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രാവിലെ വിമാനം പുറപ്പെടുമെന്നായിരുന്നു പറഞ്ഞത്.എന്നാല്‍ ഡ്യൂട്ടി സമയം തീര്‍ന്നതോടെ വിമാന ജീവനക്കാര്‍ പിന്‍വാങ്ങി.ഒടുവില്‍ പുതിയ ഷിഫ്റ്റില്‍ ജീവനക്കാരെ നിയോഗിച്ചാണ് വിമാനം പുറപ്പെടാന്‍ വഴിതുറന്നത്.
 


 


Loading...