സഹകരണ കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഇറാഖും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഹകരണ കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഇറാഖും

ഉഭയ കക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുവൈത്തും ഇറാഖും തമ്മിൽ സഹകരണ കരാറില്‍ ഒപ്പുവെച്ചു.തന്ത്രപ്രധാന മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇരുരാജ്യങ്ങളിലെയും വിദേശ കാര്യ മന്ത്രിമാരാണ് ഒപ്പു വെച്ചത്.ബഗ്ദാദില്‍ നടന്ന ആറാമത് മന്ത്രിതല യോഗത്തിലാണ് അയൽ രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണം സംബന്ധിച്ച ധാരണയിലത്തെിയത്. കുവൈത്തിനെ പ്രതിനിധാനം ചെയ്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹും ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഇബ്റാഹീം അല്‍ അശൈഖര്‍ അല്‍ ജഅ്ഫരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. 

സാംസ്കാരികം, വ്യവസായം, സുരക്ഷ, വ്യോമയാനം എന്നീ രംഗങ്ങളിൽ സഹകരണം ഉറപ്പ് നല്‍കുന്നതാണ് കരാറുകള്‍.ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണ കരാറുകളുടെ എണ്ണം 49 ആയി കുവൈത്ത് എണ്ണ മന്ത്രി ഇസാം അല്‍ മര്‍സൂഖും ഇറാഖ് പെട്രോളിയം മന്ത്രി ജബ്ബാര്‍ അല്ലുഎൈബിയും തമ്മിൽ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിൽ ഇറാഖിൽ നിന്നു പ്രതിദിനം 200 മില്യന്‍ ഖന അടി പ്രകൃതി വാതകം ഇറാക്ക് മതി ചെയ്യാനും ധാരണയായി.അതിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി പുനര്‍നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാഖ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ ബര്‍സന്‍ജി പറഞ്ഞു.ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലാണ് ഇറാഖ് - കുവൈത്ത് അതിര്‍ത്തി പുനഃക്രമീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്.


Loading...