ഖത്തറില്‍ മലയാളം ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതായി റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഖത്തറില്‍ മലയാളം ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതായി റിപ്പോർട്ട്

ദോഹ. ഖത്തറില്‍ നിന്നുള്ള കൂടുതല്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി പുതിയ മലയാള ചിത്രം നിര്‍മിക്കുന്നത് സംബന്ധിച്ച് ഗൗരവത്തില്‍ ആലോചിക്കുന്നതായി വീരത്തിൻ്റെ നിര്‍മാതാവ് ചന്ദ്രമോഹന്‍പിളള അഭിപ്രായപ്പെട്ടു.ഖത്തറിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ നിനച്ചിരിക്കാതെ എന്ന ഹോം സിനിമയുടെ പ്രദര്‍ശനോദ്ഘാടനം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖത്തറിലെ കലാകാരന്മാരെ പ്രോല്‍സാഹിപ്പിച്ച് വളര്‍ത്തികൊണ്ടുവരുന്നതിൻ്റെ ഭാഗമായി ചലചിത്ര സംവിധായകരായ ലാല്‍ ജോസ്, ജയരാജ്, ഷാജി കൈലാസ് മുതലായവരുടെ സഹകരണത്തോടെ ദോഹയില്‍ ഒരു ഫിലിം സൊസൈറ്റി തുടങ്ങാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സിനിമയുമായി ബന്ധപ്പെട്ട പരിശീലന കളരികളും ചര്‍ച്ചകളുമൊക്കെ സംഘടിപ്പിക്കുന്ന സൊസൈറ്റി താല്‍പര്യമുള്ളവര്‍ക്ക് അഭിനയം, കാമറ, മറ്റു സാങ്കേതിക വിദ്യകള്‍ മുതലായവ പരിചയപ്പെടുത്തുവാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.