ഒ .അബ്ദുല്‍ കാദറിനു യാത്ര  അയപ്പ്  നല്‍കി . 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒ .അബ്ദുല്‍ കാദറിനു യാത്ര  അയപ്പ്  നല്‍കി . 


ആറു പതിറ്റാണ്ട് കാലമായി കുവൈത്തില്‍  പ്രവാസിയായി  സേവനമഷ്ട്ടിച്ചു  കുവൈത്ത് നിര്‍ത്തി പോകുന്ന  കോഴിക്കോട് എലത്തൂര്‍ സ്വദേശി ഒ. അബ്ദു കാദര്‍ സാഹിബിനു  കുവൈത്ത് കേരള ഇസ്ലാഹീ സെന്റെര്‍  യാത്ര അയപ്പ് നല്‍കി . 1955 കോഴിക്കോട്ല്‍ നിന്നും ഉരുവില്‍ കുവൈത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം  കുവൈത്ത്  സീ പോര്‍ട്ട്‌ കമ്പനിയില്‍  ഒരു ക്ലര്‍ക്കായി അഞ്ചു വര്ഷം സേവനമാനുഷ്ട്ടിച്ചു . അതിനു ശേഷം  അബ്ദുള്ള അസ്ഫൂര്‍ കമ്പനിയില്‍ മേനെജരായി സേവനമാനുഷ്ട്ടിക്കുകയും ആ കമ്പനിയുടെ ഉന്നതിയിലും , വളര്‍ച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചു  ആ കമ്പനിയെ ഉന്നതിയില്‍ എത്തിക്കുന്നതില്‍  അദ്ധേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു  . കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ കാരണവരും , വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സെന്റെറിന്റെ സഹചാരിയും  അതിന്റെ അഭിയുതകാംഷിയുമായിരുന്നു . ഇസ്ലാഹീ സെന്റെര്‍ സെപ്റ്റംബര്‍  ഇരുപത്തി ഒന്നിന്  ഖുര്തുബ ഇഹിയാതുരാസില്‍ സംഘടിപ്പിച്ച ഏക ദിന പഠന കേമ്പില്‍  നല്‍കിയ  യാത്ര അയപ്പില്‍  ഇസ്ലാഹീ സെന്റെര്‍  പ്രസിഡന്റ്‌  പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി  ഉപഹാരം നല്‍കി . ഇസ്ലാഹീ സെന്റെര്‍ ജനറല്‍ സെക്രട്ടറി  ടി.പി. അബ്ദുല്‍ അസീസ്‌ സംസാരിച്ചു .


LATEST NEWS