വാഹനാപകടത്തില്‍ മലയാളികളായ രണ്ടു പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഹനാപകടത്തില്‍ മലയാളികളായ രണ്ടു പേര്‍ മരിച്ചു


മനാമ: മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു നാലുപേര്‍ക്ക് പരിക്കേറ്റു. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്. സന്ദര്‍ശനത്തിന്  ശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന് ആലുങ്ങല് സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍ (ഏഴ്), റിഷാന്‍ (നാല്), ഫാറൂഖിന്റെ ഉപ്പ അബ്ദുല്ലക്കുട്ടി എന്നിവര്‍ അല്‍ ഉല ആശുപത്രിയിലാണ്.