നിര്‍ത്തിയിട്ട ്ട്രക്കിനു പിന്നില്‍ പിക്കപ് വാനിടിച്ച് മലയാളി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിര്‍ത്തിയിട്ട ്ട്രക്കിനു പിന്നില്‍ പിക്കപ് വാനിടിച്ച് മലയാളി മരിച്ചു


മനാമ: നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നില്‍ പിക്കപ് വാനിടിച്ച് മലയാളി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബഹ്‌റൈനില്‍ പ്ലഫിക്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടില്‍ കിഴക്കേതില്‍ മധു രാഘവന്‍ (48) ആണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരനായ ഡ്രൈവര്‍ കൊല്ലം കടയ്ക്കല്‍ സുനില്‍ നടരാജന്‍, പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരെ പരിക്കുകളോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മിനാ സല്‍മാനും ഹിദ്ദ് പാലത്തിനും ഇടയിലാണ് സംഭവം. എന്‍ജിന്‍ ഓഫായതിനെ തുടര്‍ന്നു റോഡിന്റെ അരികിലെ മഞ്ഞവരക്കുളളില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ട്രക്കിന്റെ പിറകിലിടിച്ചാണു വാഹനം ഇടിച്ചത്. 14 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു മധു. ഭാര്യ സരോജിനി. രണ്ടു മക്കളുണ്ട്.


LATEST NEWS