110 - മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം - പ്രൊഫ. എം. ടി. ആന്റണി അനുസ്മരണം

110 - മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം - പ്രൊഫ. എം. ടി. ആന്റണി അനുസ്മരണം

ഡാലസ്: ജനുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പത്താമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം. ടി. ആന്‍റണി അനുസ്മരണം’ ആയിട്ടായിരിക്കും നടത്തുക.  ആദ്യകാല അമേരിക്കന്‍ മലയാളിയും ന്യൂയോര്‍ക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രൊഫ. എം. ടി. ആന്‍റണി.

‘ആന്‍റണിച്ചേട്ടന്‍’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പ്രൊഫ. എം. ടി. ആന്‍റണി അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ സജീവ പങ്കാളിയായിരുന്നു. വിദ്യാഭ്യാസ വിപ്ലവ നായകന്‍ ജോസഫ്‌ മുണ്ടശ്ശേരിയുടെ ശിഷ്യനും കടുത്ത ആരാധകനും മുണ്ടശ്ശേരിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിരുന്ന ആളുമായിരുന്നു ആന്‍റണിച്ചേട്ടന്‍. 2016 ജനുവരി 29-നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ‘അമ്മിണി’, ‘ഡോ. ഘോഷ്’ എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്‍റേത്. അന്തരിച്ച പ്രൊഫ. എം. ടി. ആന്‍റണിയുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരിക്കും ഈ അനുസ്മരണം നടത്തുന്നത്. അദ്ദേഹവുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.

 

ഈ അനുസ്മരണയോഗത്തില്‍ പങ്കെടുക്കുവാനും ഓര്‍മ്മകള്‍  പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.2016 ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തിരഞ്ഞെടുപ്പിന് ശേഷം’ എന്ന പേരിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പിലെ  കാണാ കാഴ്ചകളും തിരഞ്ഞെടുപ്പ് തൊട്ടറിഞ്ഞവരുടെ  വിശകലനങ്ങളും ചര്‍ച്ചകളും ഈ സല്ലാപത്തില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. മതവും ഭാഷയും സംസ്കാരവും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‍റെ അനന്തരഫലങ്ങള്‍ പ്രത്യേകമായി പരിശോധിക്കുകയും അതിനെക്കുറിച്ച് ഗൌരവമേറിയ ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി.

 

സി. ആന്‍ഡ്രൂസ്, ഡോ: എന്‍. പി. ഷീല, സിറിയക്ക് ചാഴികാട്ട്, മാത്യു നെല്ലിക്കുന്ന്, മനോഹര്‍ തോമസ്‌, രാജു തോമസ്‌, അലക്സ്‌ മേപ്പിള്‍ട്ടണ്‍, അലക്സാണ്ടര്‍, വര്‍ഗീസ്‌ സ്കറിയ, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം, പി. ടി. പൗലോസ്‌, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ   പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


1-857-232-0476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected] , [email protected]  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269


Join us on Facebook  https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

 

 

 

 

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതല്‍ 12:00 മണി വരെ (EST)

വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ്  365923വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269

e-mail: [email protected]  or [email protected]


LATEST NEWS