അറബ് വംശജന്റെ കാറിടിച്ച് മലയാളി മരിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറബ് വംശജന്റെ കാറിടിച്ച് മലയാളി മരിച്ചു 


ജിദ്ദ: അറബ് വംശജന്‍ ഓടിച്ച കാറിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി വര്‍ക്കല പനയറ തെങ്ങുവിള വീട്ടില്‍ അനില്‍ കുമാര്‍ (51) ആണ് മരിച്ചത്. ഖാലിദ്ബിന് വലീദ് റോഡരികിലൂടെ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ  ആശുപത്രിയില്‍  പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി കുമാറിന് പരിക്കേറ്റു. ഷറഫിയ ഇസ്‌കാന്‍ ബില്‍ഡിംഗില്‍ ഫോട്ടോ കോപ്പി റിപ്പയറിംഗ് കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു അനില്‍ കുമാര്‍. 18 വര്‍ഷമായി അനില്‍കുമാര്‍ ജിദ്ദയിലായിരുന്നു.  ഗംഗാധരക്കുറുപ്പ് ശാന്തമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്


LATEST NEWS