വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കൊല്ലപ്പെട്ടു


ഹൂസ്റ്റണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍  കൊല്ലപ്പെട്ടു. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്. യുഎസ്സിലെ ഒഹിയോയയില്‍ വച്ച് സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനമാണ് തകര്‍ന്നത്. ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും ഡോകടര്‍മാരായിരുന്നു. ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്. ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.  അപകട കാരണം വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.ഇന്ത്യാനയിലെ ലോഗന്‍സ്‌പോര്‍ട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.