ദോഹയില്‍ അടുത്ത മാസം പെട്രോള്‍ വില കൂടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദോഹയില്‍ അടുത്ത മാസം പെട്രോള്‍ വില കൂടും

ദോഹ: ദോഹയില്‍ അടുത്ത മാസം പെട്രോള്‍ വില വര്‍ധിക്കും. സെപ്റ്റംബറിനേക്കാള്‍ സൂപ്പര്‍, പ്രീമീയം പെട്രോള്‍ വിലയില്‍ പത്ത് ദിര്‍ഹമാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയവില പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.60 റിയാലും സൂപ്പറിന് 1.70 റിയാലുമാണ് വില. ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഡീസലിന് 1.55 റിയാലാകും നിരക്ക്. ഖത്തര്‍ പെട്രോളിയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇത് പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60 റിയാലും ഡീസലിന് 1.50 റിയാലുമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വിലയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്തെ ഇന്ധന വില ഓരോ മാസവും പരിഷ്‌കരിക്കുന്ന സംവിധാനം 2016 ഏപ്രില്‍ മുതലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഓഗസ്റ്റ് വരെ ഊര്‍ജ വ്യവസായ മന്ത്രാലയമായിരുന്നു ഇന്ധന വില പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ ചുമതല ഇപ്പോള്‍ ഖത്തര്‍ പെട്രോളിയം ഏറ്റെടുത്തിരിക്കുകയാണ്. 2016 ജൂണില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.40 റിയാലുമായിരുന്നു നിരക്ക്.


LATEST NEWS