കേരളീയ സമാജത്തിന്റെ  ഈദ് ആഘോഷം ജൂണ്‍ 27 ന് നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളീയ സമാജത്തിന്റെ  ഈദ് ആഘോഷം ജൂണ്‍ 27 ന് നടക്കും


മനാമ: കേരളീയ സമാജത്തിന്റെ ഈദ് ആഘോഷം  ജൂണ്‍ 27 ന്  നടക്കും. വിവിധ കലാ പരിപാടികളോടെ രാത്രി ഏഴുമണിക്കാണ് ആഘോഷങ്ങള്‍ നടക്കുന്നതെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി ജോര്‍ജ്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍  അറിയിച്ചു. ഗായിക വിജിത ശ്രീജിത്ത,് റിയാലിറ്റി ഷോ താരം ശ്രീനാഥ്,  തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സംഗീത നിശയും, 'ഔറ' ടീം അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, ആയുഷി വര്‍മ്മയുടെ കൊറിയോഗ്രാഫിയില്‍ അവതരിപ്പിക്കുന്ന 'സൂഫി കഥക്, കൂടാതെ ഫ്യൂഷന്‍ ഡാന്‍സ്, അറബിക് ഡാന്‍സ്, കോല്‍ക്കളി തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.