ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ഹജജ് തീര്‍ത്ഥാടക സംഘം മദീന പുണ്യഭൂമിയിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ഹജജ് തീര്‍ത്ഥാടക സംഘം മദീന പുണ്യഭൂമിയിലെത്തി

സൗദി:  ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ഹജജ് തീര്‍ത്ഥാടക സംഘം മദീന പുണ്യഭൂമിയിലെത്തി. ഗോവയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടക സംഘമാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് കര്‍മ്മത്തിനെത്തിയ ആദ്യ സംഘം.

പുണ്യ നഗരമായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് മറ്റ് ഉദ്യോഗസ്ഥര്‍, മദീനയിലെ മലയാളി ഹജ്ജ് സേവന സംഘടനകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.

ഗോവയില്‍നിന്നുള്ള 240 തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യയുടെ എഐ 5153 എന്ന വിമാനം രാവിലെ സൗദി സമയം 10.24 ന് മദീനയിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അല്‍പം നേരത്തെ സൗദി സമയം 7.45നുതന്നെ ഹാജിമാരെയും വഹിച്ചുകൊണ്ടുള്ള വിമാനം മദീന വിമാനത്താവളത്തില്‍ ലാന്റ്‌ചെയ്തു.

ആദ്യ സംഘത്തില്‍ 240-ഓളം തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസിഡറും കോണ്‍സുല്‍ ജനറലും മറ്റ് ഉദേൃാഗസ്ഥരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.


LATEST NEWS