ഹജ്ജ് ;സൗദി ഇറാനെ ചർച്ചയ്ക്കു ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹജ്ജ് ;സൗദി ഇറാനെ ചർച്ചയ്ക്കു ക്ഷണിച്ചു

റിയാദ്: ഇക്കൊല്ലം ഹജ് കർമത്തിൽ നിന്നു വിട്ടുനിന്ന ഇറാനെ അടുത്ത തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സൗദി ചർച്ചയ്ക്കു ക്ഷണിച്ചു. ദേശഭേദങ്ങളില്ലാതെ എല്ലാ ഇസ്‍ലാം മതവിശ്വാസികൾക്കും ഹജ്ജിനു സൗകര്യം ചെയ്യുകയെന്നതാണു ലക്ഷ്യമെന്നു സൗദി തീർത്ഥാടക മന്ത്രി മുഹമ്മദ് ബെന്റിൻ അറിയിച്ചു.ഇറാൻ ഉൾപ്പെടെ 80 രാജ്യങ്ങളുമായി തീർത്ഥാടന ക്രമീകരണങ്ങൾ സംബന്ധിച്ച ചർച്ചയ്ക്കു തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.2015ൽ മിനായിലെ അപകടത്തിൽ തങ്ങളുടെ ഒട്ടേറെ തീർത്ഥാടകർ മരിച്ചതിൽ ഇറാൻ പ്രതിഷേധം അറിയിച്ചതോടെയാണു പ്രശ്നം ആരംഭിച്ചത്.

സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ഇറാൻ്റെ ശ്രമമെന്നു സൗദി കുറ്റപ്പെടുത്തി.പിന്നീടു ഷിയ പുരോഹിതൻ നിമ്‌ർ അൽ നിമ്‍റിനെ സൗദി വധിച്ചതിനെ തുടർന്നു ബന്ധം കൂടുതൽ വഷളായി.ഇതിൻ്റെ തുടർച്ചയായി ഇറാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടതോടെ നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു.സിറിയ, യെമൻ ആഭ്യന്തര കലാപങ്ങളുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നു.ഹജ് കരാർ ഒപ്പിടാനായി കഴിഞ്ഞവർഷം ഇറാൻ സംഘം സൗദിയുമായി ചർച്ച നടത്തിയെങ്കിലും വിവിധ കാരണങ്ങളുന്നയിച്ച് അവസാന നിമിഷം പിന്മാറുകയായിരുന്നു. 


 


LATEST NEWS