നൻമ നിറഞ്ഞൊരു ഇഫ്താർ സം​ഗമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നൻമ നിറഞ്ഞൊരു ഇഫ്താർ സം​ഗമം

റമദാൻ മാസത്തിന്റെ നൻമവിളിച്ചോതി റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ വ്യഴാഴ്ച  നടന്ന ഇഫ്‌താർ സംഗമത്തിൽ വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്ബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജു ജോസഫ് സ്വാഗതമോതി .

ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നല്കി . നോമ്പിന്റെ പ്രാധാന്യത്തെപ്പറ്റിയും ഈ കാലഘട്ടത്തിൽ ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളിൽ ഇടപെടുമ്പോഴാണ് റമദാൻ വൃതാനുഷ്ടാനങ്ങൾ പൂർണ്ണമാകുന്നത് എന്ന് അദ്ദേഹം പറയുകയുണ്ടായി കൂടാതെ നോമ്പിൽ ഭക്ഷണ സാധനങ്ങൾ പാഴാക്കി കളയെരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . തുടർന്ന് ഇബ്രാഹിം സുബ്ഹാൻ , ഉബൈദ് എടവണ്ണ, ജയൻ കൊടുങ്ങല്ലർ എന്നിവർ ആശംസകൾ നേർന്നു.

ഷംനാദ് കരുനാഗപ്പള്ളി, നസീറുദ്ദിൻ, ജോർജ് തുടങ്ങിയ മീഡിയ പ്രധിനിധികളും  സനൂപ് പയ്യന്നൂർ ,അൻവർ സാദിഖ്, പുഷ്പരാജ്  ,അയൂബ് കൊടുങ്ങല്ലൂർ  , സുധീർ കുമ്മിൾ ,  തുടങ്ങിയ സംഘടനാ പ്രതിനിധികളും, റിയ അംഗങ്ങളും കുടുംബാങ്ങളും ഉൾപ്പെടെ ഇരുന്നൂറിലധികം ആളുകൾ റിയയുടെ ജനകീയ ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തു.

കലാ സാംസ്കാരിക വിഭാഗം കൺവീനർ ഉമ്മർകുട്ടി   പരിപാടിക്ക് നേതൃത്വം നല്കി . മീഡിയ കൺവീനർ  ഷെറിൻ ജോസഫ്  നന്ദി പറഞ്ഞു. തുടർന്ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഉപരിപഠനത്തിനു നാട്ടിലേക്കു മടങ്ങുന്ന റിയയുടെ കുട്ടികളായ നമീർ നസീർ , ജോർജ് ഏലിയാസ് , ഗോഡ്‌വിൻ സേവ്യർ രാജ് എന്നിവർക്ക് ഉപഹാരം നല്കി. 

റിയയുടെ അംഗവും നാട്ടിൽ മരണമടഞ്ഞതുമായ മുകേഷിന്റെ കുടുംബത്തിനുള്ള ധനസഹായമായ രണ്ട് ലക്ഷം രൂപ ജീവകാരുണ്യ വിഭാഗം കൺവീനർ ഏലിയാസ്, ഷാജഹാൻ ചാവക്കാട് എന്നിവർ ഇസക്കിക്ക് കൈമാറി. റമദാനിന്റെ നൻമകൾ ഏവർക്കും പകർന്നു നൽകിയ റിയയുടെ ഇഫ്താർ വേറിട്ടൊരു കാഴ്ച്ാചയായി 


LATEST NEWS