രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി  നരേന്ദ്രമോദിക്ക് ഇന്ത്യന്‍ നാവികരുടെ സന്ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി  നരേന്ദ്രമോദിക്ക് ഇന്ത്യന്‍ നാവികരുടെ സന്ദേശം

ദുബായ്:  രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ നാവികരുടെ സന്ദേശം. മുങ്ങിക്കൊണ്ടിരിക്കുന്ന  യു.എ.ഇയിലെ അജ്മാനില്‍ നാലു വാണിജ്യ കപ്പലുകള്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ നാവികരുടെതാണ് സന്ദേശം.രണ്ടു കപ്പലുകളില്‍ ദ്വാരം വീണ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണവും ഏകദേശം തീര്‍ന്നു.

ഇതില്‍ രണ്ടു കപ്പലുകള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ കുടുംബാംഗങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പ്രധാനമന്ത്രി നരേമന്ദ്രമോദി, കേന്ദ്രമന്ത്രി വി.കെ.സിങ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും സഹായം തേടി ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടിക്കാനുള്ള കുറച്ച് വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു. ജനറേറ്ററുകള്‍ ഇന്ധനം തീര്‍ന്നതോടെ പ്രവര്‍ത്തന രഹിതമായി. നാവികരുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും ഉടമസ്ഥരുടെ കയ്യിലാണെന്നും ബന്ധുക്കള്‍ പറയുന്നു. 


Loading...