ജിദ്ദയിൽ വർഗീയത തുലയട്ടെ’ പ്രതിഷേധ കാമ്പയിനിന് തുടക്കമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിദ്ദയിൽ വർഗീയത തുലയട്ടെ’ പ്രതിഷേധ കാമ്പയിനിന് തുടക്കമായി

ജിദ്ദ: ഏറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ മത തീവ്രവാദികൾക്കെതിരെ നവോദയ ജിദ്ദ യുവജനവേദിയുടെ നേതൃത്വത്തിൽ ‘വർഗീയത തുലയട്ടെ’ പ്രതിഷേധ കാമ്പയിനിന് തുടക്കമായി.  പ്രതിഷേധ സംഗമം നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.

നവോദയ യുവജനവേദി കണ്‍വീനര്‍ ആസിഫ് കരുവാറ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ഫൈസല്‍ കൊടശ്ശേരി അഭിമന്യു അനുസ്മരണം നടത്തി. പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്ന ഹൃദയജ്വാലയില്‍ ഷെറിന്‍ മൊയ്തീന്‍ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. 
 


LATEST NEWS