ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം വര്‍ണ്ണശബളമായി.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവല്‍സരാഘോഷം വര്‍ണ്ണശബളമായി.

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) രജതജൂബിലി സമാപനവും, ക്രിസ്മസ്-പുതുവത്സരാഘോഷവും സംയുക്തമായി വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ ഒരുക്കിയ നിറപ്പകി'ാര്‍ ചടങ്ങ് കോറസ് പീറ്ററും ടീമും അവതരിപ്പിച്ച ഗാനമേളയോടെയാണ് ആരംഭിച്ചത്. തുടര്‍് കിഡ്‌സ് ക്ലബ്, യുവജനവേദി, കെ.സി.വൈ.എല്‍ അംഗങ്ങള്‍ ഒരുക്കിയ ഘോഷയാത്രയില്‍ അണിചേര്‍് സാന്താക്ലോസ് എത്തിയത് ആകര്‍ഷകമായ അനുഭവമായി.

അസ്സോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം പറയംകാലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ സമ്മേളനത്തില്‍ സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍ ക്രിസ്മസ് സന്ദേശം നല്‍കി. സെക്രട്ടറി സോണി ആലപ്പാട്ട്് സ്വാഗതവും ട്രഷറര്‍ രാജു ചേരിയില്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ലൂസി കറുകപ്പറമ്പില്‍ എം.സി ആയിരുന്നു. ജോയിന്റ് സെക്രട്ടറി ഷാജി ആറ്റുപുറം സിഹിതനായിരുന്നു.

രജതജൂബിലിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് തയ്യാറാക്കിയ ജൂബിലി സുവനീറിന്റെ പ്രകാശനം ആദ്യകാല മിഷന്‍ ഡയറക്ടറായിരുന്ന ഫാ. ജോസഫ് മണപ്പുറത്തിന് പ്രഥമ കോപ്പി നല്‍കി ഫാ. സജി പിണര്‍ക്കയില്‍ നിര്‍വ്വഹിച്ചു. 2016ല്‍ വിവാഹത്തിന്റെ രജത - സുവര്‍ണ ജൂബിലി ആഘോഷിച്ചവരെയും, അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തിയവരെയും ചടങ്ങില്‍ ആദരിച്ചു. ഫൊറോനാ അടിസ്ഥാനത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ ഓവറോള്‍ ട്രോഫി നേടിയ ഉഴവൂര്‍ ഫൊറോനയ്ക്കുള്ള ട്രോഫി ചടങ്ങില്‍ സമ്മാനിച്ചു. മാര്‍ഗ്ഗംകളി, ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ കലാപരിപാടികള്‍ ചടങ്ങിനു മോടി പകര്‍ന്നു.

2017ലേക്ക് ഫ്രാന്‍സിസ് ഇല്ലിക്കാ'ിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങില്‍ വെച്ച് നടത്തി. പുതുവര്‍ഷത്തിലെ എച്ച.കെ.സി.എസ് കലണ്ടര്‍ ഫാ. സജി പിണര്‍ക്കയില്‍ പ്രകാശനം ചെയ്തു. ടോമി കിടാരം തയ്യാറാക്കിയ 'സ്വര്‍ഗസ്ഥന്‍' എന്ന സിഡിയുടെ പ്രകാശനം ഫാ. സണ്ണി പ്ലാമൂട്ടിലിന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് ഫാ. ചാക്കൊ പുതുമയില്‍ നിര്‍വ്വഹിച്ചു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ക്ക് സമാപനമായി.