ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം - കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം - കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

കുവൈത്ത്: മനുഷ്യ സമൂഹത്തിന് ആകമാനം നന്മ- തിന്മകളെ വ്യവച്ഛേദിച്ച് മനസ്സിലാക്കി കൊടുക്കുവാനും നേർമാർഗത്തിലേക്ക് മാർഗദർശനം നൽകുന്നതിന് വേണ്ടി ലോകരക്ഷിതാവ് അവതരിച്ച ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ എന്നും അതിനെ അടുത്തറിയാൻ ജനങ്ങൾ തയ്യാറാവണമെന്നും കെ.കെ.ഐ.സി ഖുർആൻ സെമിനാർ ആഹ്വാനം ചെയ്തു.

മുൻധാരണകളുടെയും മറ്റും കെട്ടി കുടുക്കുകളിൽ പരസ്പരം അറിയാൻ ശ്രമിക്കാത്തതാണ് മനുഷ്യർ തമ്മിൽ അകലാൻ കാരണമാകുന്നത്. പരസ്പരം അറിയാനും പഠിക്കാനും എല്ലാ മനുഷ്യരും തയ്യാറാവണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖുർതുബ ഇഹ്യാഉത്തുറാസ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ഏകദിന പഠന ക്യാമ്പും ഖുർആൻ സെമിനാറിലും വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ ചെയർമാനും കെ.കെ.ഐ.സി. പ്രസിഡന്റും ആയ പി.എൻ. അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.മരണമെന്ന യാഥാർത്ഥ്യത്തെ ഒരിക്കലും നിഷേധിക്കാൻ കഴിയാത്തത് പോലെ തന്നെ മരണാനന്തര ജീവിതത്തിന്റെ സത്യതയെയും മനുഷ്യർക്ക് കൃത്യമായി ഖുർആൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. തീർത്തും നൈമിഷികമായ ഇഹലോകജീവിതവും അനന്തമായ പരലോകജീവിതവും തമ്മിലുള്ള അന്തരം ഒരു ഖുർആൻ പഠിതാവിന് സംശയലേശമന്യേ വ്യക്തമാവുന്നതാണെന്ന് പി.എൻ അബ്ദുല്ലത്തീഫ് മദനി പറഞ്ഞു.

വിവിധ വിഷയങ്ങളെ അധികരിച്ച് അഷ്കർ സ്വലാഹി, ഹാഫിസ് മുഹമ്മദ് അസ്ലം, മുസ്തഫ കാമിലി സഖാഫി, ഫൈസാദ് സ്വലാഹി, അബ്ദുസ്സലാം സ്വലാഹി എന്നിവർ ക്ലാസ്സുകൾ നയിച്ചു. നാം അറിയേണ്ട കുവൈത്ത് നിയമങ്ങൾ എന്ന വിഷയത്തിൽ നടന്ന ഇന്റർ ആക്ടീവ് സെഷൻ കുവൈത്ത് എയർവെയ്സ് ലീഗൽ അഡ്വൈസർ രാജേഷ് സാഗർ നയിച്ചു. നിയമപരമായ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകി.കെ.കെ.ഐ.സി. സെക്രട്ടറി അബ്ദുൾ അസീസ് നരക്കോട്ട് സ്വാഗതവും ഷമീർ മദനി നന്ദിയും പറഞ്ഞു


LATEST NEWS